സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി ; തന്റെ പ്രിയപ്പെട്ട ജഗതി സാറിനൊത്ത് സമയം ചെലവിട്ട് അനൂപ് കൃഷ്ണൻ അനുഖിൽ.!!

ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റിഷോയുടെ മൂന്നാമത്തെ സീസണിൽ വന്ന് ജനങ്ങൾക്ക് സുപരിചിതൻ ആയ വ്യക്തിയാണ് അനൂപ് കൃഷ്ണൻ അനുഖിൽ. നടൻ,സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിൽ കല്യാൺ എന്ന നായക വേഷം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പേജുകളിലൂടെ തന്റെ ജീവിതം ജനങ്ങൾക്ക് മുന്നിൽ അദ്ദേഹം തുറന്ന് കാണിക്കുന്നു.

തൊണ്ണുറായിരത്തിൽ പരം ഫോളോവേഴ്സ് ആണ് അനൂപിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. എന്നാൽ ഇപ്പോൾ അനൂപിന്റെ പുതിയൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തിരിക്കുന്നു. ഹാസ്യ രാജാക്കന്മാരിൽ പ്രമുഖരായ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നതും, എന്നാൽ വിധിയുടെ വിളികൊണ്ടു സിനിമാലോകത്തുനിന്നും നീങ്ങി നിൽക്കേണ്ടി വന്ന നമ്മുടെ സ്വന്തം ജഗതി ശ്രീകുമാറിനൊത്ത് സമയം പങ്കിടുന്ന വീഡിയോയാണ്. “ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം എന്നപാട്ട് അനൂപ് ജഗതി ചേട്ടന് വേണ്ടി പാടുന്നു.”

പോയി മറഞ്ഞ നല്ല കാലത്തിന്റെ ഓർമ്മയിലേക്ക് ഒരുപക്ഷേ ആ വേളയിൽ അദ്ദേഹം പോയിരിക്കാം. സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തെ ജനങ്ങൾക്കു മുന്നിലേക്ക് അനൂപ് വീണ്ടും എത്തിച്ചിരിക്കുന്നത്. മനോഹരമായ തലക്കെട്ടിനു താഴെയായി അനൂപ് ഇങ്ങനെ കുറിച്ചിരിക്കുന്നു..”സ്നേഹം..സ്നേഹം..സ്നേഹം.. ആരാധന വ്യസ്ത്യസ്തമായ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യം ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്നതിനുള്ള ഉത്തരം ആണ് ഒഴിഞ്ഞു കിടക്കുന്ന അങ്ങയുടെ സിംഹാസനം.

എന്റെ ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചതിൽ.. സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി.. അത് എനിക്ക് പ്രിയപെട്ടതായിരിക്കും. ഏതോ ഒരു വേദിയിൽ വച്ചോ, ലൊക്കേഷനിൽ വച്ചോ എനിക്ക് തരാൻ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വച്ച ആ സ്നേഹത്തിന്റെ ചിരി എന്റെ ജഗതി സർ…”