കിടുക്കാച്ചി ലൂക്കിൽ അനൂപ് കൃഷ്ണൻ – ഐശ്വര്യ ദമ്പതികൾ! കല്യാണ റിസപ്ഷൻ വീഡിയോസ് വൈറലാകുന്നു.

ബിഗ്ബോസ് സീസൺ മൂന്നിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ ആ സീസണിൽ മികച്ച മത്സരാരത്ഥികളിലൊരാൾ കൂടിയായിരുന്നു. ഗ്രാൻഡ് ഫിനാലെ വേദിയില്‍ മോഹൻലാലിന് അടുത്ത് നിൽക്കുന്ന ആൾ താനയിരുക്കും എന്ന ഉറച്ച ലക്ഷ്യവുമായാണ് താരം ബിഗ് ബോസ് ഷോയിലേക്ക് എത്തിയതെങ്കിലും വിജയി ആകാൻ കഴിഞ്ഞില്ല, പക്ഷേ അന്ന് വരെ ബി​ഗ് ബോസിൽ മത്സരാർഥികളായി എത്തിയവരിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ വ്യക്തികളിൽ ഒരാളായി മാറാൻ

അനൂപ് കൃഷ്ണന് കഴിഞ്ഞു. അനുപിന്റെ പിറന്നാളിന് കാമുകി ഒരുക്കിയ സര്‍പ്രൈസും പ്രണയിനിയുടെ ജന്മദിനവുമൊക്കെ ബിഗ് ബോസിലൂടെ കാണിച്ചിരുന്നു. മത്സരത്തിന് ശേഷമാണ് പ്രതിശ്രുത വധുവായ ഡോ. ഐശ്വര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും തങ്ങളുടെ പ്രണയ കഥയും അനൂപ് വെളിപ്പെടുത്തിയത്. വിവാഹം അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളു എന്ന് സൂചിപ്പിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം അനൂപും ഭാവി വധു ഐശ്വര്യയും വിവാഹിതരായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ

വെച്ചാണ് അനൂപ് – ഐശ്വര്യ ദമ്പതികളുടെ വിവാഹം നടന്നത്. ഇൻസ്റ്റഗ്രാമിലൂടെ വിവാഹത്തിൻ്റെ ലൈവ് വീഡിയോയും അനൂപ പങ്കുവച്ചിരുന്നു. കേരളാ സാരിയിൽ ആയിരുന്നു ഐശ്വര്യ വിവാഹത്തിന് എത്തിയത്. പ്രശസ്ത നടൻ മോഹൻലാൽ അടക്കമുള്ള നിരവധി സിനിമാ- സീരിയൽ പ്രവർത്തകരും സുഹൃത്തുക്കളും അനൂപ് – ഐശ്വര്യ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരുന്നു. തികച്ചും ലളിതമായായിരുന്നു ഗുരുവായൂരിൽ വെച്ച് ഇവരുടെ വിവാഹം നടന്നത്. എന്നാലിപ്പോൾ വിവാഹത്തിനു

ശേഷമുള്ള ഇവരുടെ വിവാഹ റിസപ്ഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പീക്കോക് നിറമുള്ള കോട്ടും സ്യൂട്ടുമിട്ട് അനൂപും അതേ നിറമുള്ള ഗൗണിട്ട് ഐശ്വര്യയും കിടിലൻ ലുക്കിലാണ് വിവാഹ റിസപ്ഷന് എത്തിയത്. ലളിതമായി നടത്തിയ വിവാഹ ചടങ്ങിൻ്റെ കുറവ് റിസപ്ഷനിൽ തിരുത്തുന്ന തരത്തിൽ ആയിരുന്നു ദമ്പതികളുടെ വരവ്. കോവിഡ് പ്രോട്ടോകോൾ കാരണം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.