ഇനി വിവാഹത്തിരക്കിലേക്കെന്ന് ബിഗ്ബോസ് താരം അനൂപ് കൃഷ്ണൻ. ആശംസകളുമായി ആരാധകർ.!!

ബിഗ്ബോസ് സീസൺ മൂന്നിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീസണ്‍ മൂന്നിലെ മികച്ച മത്സരാരത്ഥികളിലൊരാൾ കൂടിയായിരുന്നു അനൂപ്. ഫിനാലെ വേദിയില്‍ മോഹൻലാലിന് അടുത്ത് നിൽക്കുന്ന ആൾ താനയിരുക്കും എന്ന ഉറച്ച ലക്ഷ്യവുമായാണ് താരം ഷോയിലേക്ക് എത്തിയത്. ഫിനാലെ ലക്ഷ്യമാക്കി മുന്നേറുന്നതിനിടയിലായിരുന്നു തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷോയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.

പിന്നീട് ലോക്ക് ഡൗൺ അവസാനിച്ച ശേഷമാണ് ഷോയുടെ ഫിനാലെ നടത്തിയത്. നല്ലാെരു മത്സരാർഥിയായി അവസാന ഘട്ടം വരെ അനൂപ് ബി​ഗ് ബോസ് ഹൗസിൽ പിടിച്ച് നിന്നു. വിജയി ആകാൻ കഴിഞ്ഞില്ലെങ്കിലും അന്ന് വരെ ബി​ഗ് ബോസിൽ മത്സരാർഥികളായി എത്തിയവരിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ വ്യക്തികളിൽ ഒരാളായി മാറാൻ അനൂപ് കൃഷ്ണന് കഴിഞ്ഞു. 2013 മുതൽ സിനിമാ- സീരിയൽ രം​ഗത്ത് പ്രവർത്തിക്കുന്നുണ്ട് അനൂപ്.

എന്നാൽ ഇപ്പോൾ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് താരം. ഈ മാസം ഇരുപത്തിമൂന്നിന് ഗുരുവായൂരിൽ വച്ച് തൻ്റെ വിവാഹം നടക്കുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. ഭാവി വധു ഐശ്വര്യയും അനൂപും തമ്മിലുള്ള ഫോട്ടോസ് കോര്‍ത്തിണക്കിയൊരു വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. അതിനു പിന്നാലെ ആരാധകരുടെ ആശംസാ പ്രവാഹമാണ് താരത്തിന്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനൂപും ഭാവി വധു ഐശ്വര്യയും വിവാഹിതരാകാൻ പോകുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. അനുപിന്റെ പിറന്നാളിന് കാമുകി ഒരുക്കിയ സര്‍പ്രൈസും പ്രണയിനിയുടെ ജന്മദിനവുമൊക്കെ ബിഗ് ബോസിലൂടെ കാണിച്ചിരുന്നു. മത്സരത്തിന് ശേഷമാണ് പ്രതിശ്രുത വധുവായ ഡോ. ഐശ്വര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അനൂപ് വെളിപ്പെടുത്തിയത്. വിവാഹം അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളു എന്ന് സൂചിപ്പിച്ചിരുന്നു.