ശിവേട്ടൻ റെസ്റ്റിലാണ്.!! സാന്ത്വനത്തിന്റെ ഇനിയുള്ള കഥ ചോദിച്ച അവതാരകർക്ക് അഞ്ജലിയുടെ വക മാസ്സ് മറുപടി.!! ഉദ്ഘാടനചടങ്ങിൽ തിളങ്ങി സാന്ത്വനം അഞ്‌ജലി…

കുടുംബപ്രക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്‌ജലി എന്ന കഥാപാത്രത്തിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഏറെ ആരാധകരെ സ്വന്തമാക്കിയ ഗോപിക ഒരു ഡോക്ടർ ആണെന്നത് അധികമാർക്കും അറിയാത്ത ഒരു രഹസ്യമാണ്. സാന്ത്വനത്തിലെ കുസൃതിയും കുറുമ്പുമൊക്കെയുള്ള നായികയായി ഗോപിക അഭിനയിച്ച് തകർക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് താരത്തിനുള്ളത്.

ഇപ്പോഴിതാ കാസർക്കോടുള്ള ഒരു ഷോപ്പിന്റെ ഉൽഘാടനത്തിന് താരം എത്തിയതിന്റെയും വേദിയിൽ അവതാരകയുടെയും കാണികളുടെയും ചോദ്യങ്ങൾക്ക് നിറഞ്ഞ ചിരിയോടെ ഗോപിക മറുപടി കൊടുക്കുന്നതിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘ശിവൻ ചേട്ടൻ എവിടെ?’ എന്ന ചോദ്യത്തിന് കുറച്ച് നാളുകളായി തുടർച്ചയായി സാന്ത്വനത്തിന്റെ ഷൂട്ടായിരുന്നെന്നും ഇപ്പോൾ ശിവേട്ടൻ റെസ്റ്റിലാണെന്നുമായിരുന്നു

മറുപടി. സീരിയലിന്റെ അടുത്ത എപ്പിസോഡുകളെക്കുറിച്ചും മറ്റും അവതാരക ചോദിച്ചെങ്കിലും ഷൂട്ട് കഴിഞ്ഞുവരുമ്പോൾ വീട്ടുകാർ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിതെന്നും അവരോട് ഇതേവരെ താൻ സീരിയൽ രഹസ്യങ്ങൾ പറഞ്ഞിട്ടില്ലെന്നും ഗോപിക തമാശരൂപേണ പറഞ്ഞു. അതുകൊണ്ട് തന്നെ നിങ്ങളോടും ഞാൻ ഒന്നും തുറന്നുപറയില്ലെന്നാണ് ഗോപിക വേദിയിൽ തുറന്നടിച്ചത്. മഞ്ഞ നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് ഗോപിക അനിൽ

ചടങ്ങിനെത്തിയത്. ഗോപിക എത്തിയപാടെ വേദിക്ക് മുൻപിൽ ആരാധകർ തടിച്ചുകൂടുകയായിരുന്നു. അവതാരകക്കൊപ്പം സരസമായ വർത്തമാനവുമായി സ്റ്റേജിൽ തകർക്കുകയായിരുന്നു സാന്ത്വനം അഞ്‌ജലി. പൂച്ചെണ്ടുകൾ നൽകിയും ചിത്രങ്ങൾ സമ്മാനിച്ചും ആരാധകർ പ്രിയതാരത്തെ സ്നേഹത്താൽ മൂടി. എന്തായാലും സജിനും ഗോപികയും ഒരുമിച്ചെത്തുന്ന ഒരു ഉദ്ഘാടനചടങ്ങോ അഭിമുഖമോ ആഗ്രഹിക്കുന്നവരാണ് സാന്ത്വനം ആരാധകരിൽ ഏറെയും.