ഇനി പുതിയ ജീവിതത്തിലേക്ക്. സന്തോഷം പങ്കുവച്ച് അഞ്ജലി നായരും അജിത് രാജുവും.!!

മലയാള സിനിമാലോകത്ത് അഭിനേത്രി, മോഡൽ, അവതാരക എന്നീ നിലയിൽ തന്റെതായ വിജയം കണ്ടെത്തിയ അഭിനേത്രിയാണല്ലോ അഞ്ജലി നായർ. ബാലതാരമായി അഭിനയലോകത്ത് എത്തുകയും തുടർന്ന് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത താരമാണ് ഇവർ. മാനത്തെ വെള്ളിത്തേര് എന്ന മലയാള ചിത്രത്തിലൂടെ തന്റെ സിനിമാ കരിയറിന് തുടക്കമിട്ട താരം ഇന്നും മോളിവുഡിൽ സജീവ സാന്നിധ്യമാണ്.

മോഹൻലാൽ നായകനായെത്തി ഏറെ പ്രേക്ഷക പ്രശംസ നേടിയ ” ദൃശ്യം 2″ എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു അഞ്ജലിയുടെത്. മാത്രമല്ല ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ” ആറാട്ട്” എന്ന സിനിമയിൽ ഒരു കളക്ടറുടെ വേഷത്തിലും അഞ്ജലി എത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അഞ്ജലി നായരുടെ ഭർത്താവും സഹസംവിധായകനുമായ അജിത് രാജു ഫേസ്ബുക്കിലൂടെ പങ്കുവെച്ച റിലേഷൻഷിപ്പ് സ്റ്റാറ്റസാണ്

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടംപിടിക്കുന്നത്. കഴിഞ്ഞ നവംബർ 21 നായിരുന്നു അജിത് രാജുവും അഞ്ജലിയും വിവാഹിതരാകുന്നത്. മാത്രമല്ല ഈ താര വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ ഏറെ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈയൊരു വിവാഹവാർത്ത തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കഴിഞ്ഞ ദിവസമാണ് അജിത് രാജു അപ്ഡേറ്റ് ചെയ്തത് എന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. 2011 ൽ സംവിധായകനായ

അനീഷ് ഉപാസനയുമായുള്ള ആദ്യ വിവാഹത്തിന് ശേഷം അഞ്ജലി 2016 ൽ വിവാഹബന്ധം വേർപെടുത്തുകയും ചെയ്യുകയായിരുന്നു. ഈയൊരു ബന്ധത്തിലെ ആവണി എന്ന മകൾ ബാലതാരമായി ചില ചിത്രങ്ങളിൽ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു.തുടർന്ന് 2021 ൽ ആർട്ട് ഫിലിം മേക്കറും സംവിധായകനുമായ അജിത്ത് രാജുവിനെ താരം വിവാഹം ചെയ്യുകയും ചെയ്യുകയായിരുന്നു.എന്നാൽ ഇപ്പോൾ തന്റെ ഫേസ്ബുക്കിൽ റിലേഷൻഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തതോടെ നിരവധി ആരാധകരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.