രാജ് കുമാർ ഗാരുവിന്റെ കുടുംബത്തിനും മറ്റുള്ളവർക്കും എന്റെ ബഹുമാനം ആദരാഞ്ജലികൾ അർപ്പിക്കാൻ അല്ലു എത്തി.

പ്രിയനടൻ പുനിത് രാജകുമാറിനു ആദരാഞ്ജലികൾ അർപ്പിക്കാൻ അല്ലുഅർജുൻ എത്തി കുടുംബാംഗങ്ങളെയും സന്ദർശിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു അപ്രതീക്ഷിതമായി പ്രിയ നടൻ പുനിത് രാജ്‌കുമാറിന്റെ മരണം. ഹൃദയാഘാതം മൂലം ആണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. ബംഗളൂരുവിലെ വീട്ടിലെത്തിയാണ് അല്ലു അർജുൻ പുനിത് രാജ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന

നടത്തുകയും ചെയ്തത്. ആ ഒരു ഫോട്ടോ സോഷ്യൽ മീഡിയവഴി പുറത്തുവിട്ടിരുന്നു. പുനിത് രാജ്കുമാറിന്റെ കുടുംബാംഗങ്ങളുടെ ഒപ്പമുള്ള ഒരു ചിത്രമാണ് അല്ലു അർജുൻ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്. രാജ് ഗാരുവിന്റെ കുടുംബത്തിനും മറ്റുള്ളവർക്കും ആരാധകർക്കും സുഹൃത്തുക്കൾക്കും എന്റെ ബഹുമാനം എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. വ്യായാമം ചെയ്തു കൊണ്ടിരിക്കുമ്പോൾ അസ്വസ്ഥത തോന്നി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു,

തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ബാലതാരം ആയിട്ടായിരുന്നു പുനിത് രാജ് കുമാർ സിനിമയിലെത്തിയത്. അപ്പു എന്നാണ് സുഹൃത്തുക്കളും ആരാധകരും സ്നേഹത്തോടെ വിളിച്ചിരുന്നത്, ഇതിഹാസ നടൻ രാജ് കുമാറിന്റെ മകൻ കൂടിയാണ് പുനിത് രാജ് കുമാർ. സിനിമാലോകത്തെ പവർ സ്റ്റാർ എന്ന ഒരു വിളിപ്പേര് കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ആറുമാസം പ്രായമുള്ളപ്പോൾ 1976 പ്രേമദാ കണിക്കെ, ആരതി എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.

കൂടാതെ വളരെയധികം പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് ഭക്ത പ്രഹ്ലാദ. അച്ഛൻ രാജകുമാറിനൊപ്പം വസന്തഗീത, ഭാഗ്യവന്ത എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബേട്ടട ഹുവി. അഭിനയം മാത്രമല്ല നല്ലൊരു ഗായകനും നടനും കൂടിയായിരുന്നു പുനിത് രാജ് കുമാർ. ആരാകും കോടീശ്വരൻ എന്ന കന്നട പ്രോഗ്രാമിന് അവതാരകനായും പുനിത് രാജ് കുമാർ പ്രേക്ഷകർക്ക് പ്രിയങ്കരനായ മാറിയിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം നമുക്ക് ഒരിക്കലും താങ്ങാൻ പറ്റാത്ത ഒന്ന് തന്നെയാണ്. ഈ അവസരത്തിലാണ് പ്രിയസുഹൃത്തും, നടനുമായ അല്ലു അർജുൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും ഛായ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിക്കുകയും ചെയ്യുന്ന ചിത്രം പുറം ലോകത്തിനോട് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്. പുനിത് രാജ്‌കുമാറിന്റെ വിയോഗം ഇനിയും താങ്ങാൻ ആവാത്ത ഒന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ വീണ്ടും ഈ ദിവസം കടന്നുപോവുകയാണ്.