അല്ലിയും മിന്നിയും കണ്ടുമുട്ടിയപ്പോൾ.!! മകൾക്കൊപ്പം പ്രിയ കൂട്ടുകാരിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സുപ്രിയ മേനോൻ.
നടൻമാരായ പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും കുടുംബങ്ങള്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. വിശേഷ ദിവസങ്ങളില്‍ ഒക്കെത്തന്നെ ഇരുതാരങ്ങളുടെയും കുടുംബംഗങ്ങള്‍ പരസ്പരം ആശംസകള്‍ നേരാറുണ്ട്. സിനിമയ്ക്ക് പുറത്തെ വിശേഷങ്ങളും ഇരു കുടുംബങ്ങളും സോഷ്യൽമീഡിയ വഴി ഷെയര്‍ ചെയ്യാറുണ്ട്. ഏറ്റവും പുതിയതായി അല്ലിയുടെയും ദുല്‍ഖറിന്റെ മകള്‍ മറിയതിന്റെയും ഫോട്ടോ പങ്കുവെച്ചിരിക്കുയാണ്
സുപ്രിയ മേനോൻ. അല്ലിയും ഞങ്ങളുടെ മിന്നിയുമെന്നാണ് ഫോട്ടോയ്ക്ക് സുപ്രിയ മേനോൻ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. മുഖം മറിച്ചുപിടിക്കുന്ന തരത്തിലാണ് പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഇരുവരുമുള്ളത്. എന്തായാലും കുട്ടി കൂട്ടുകാരുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. മറിയം എന്നാണ് ദുല്‍ഖറിന്റെ മകളുടെ യഥാർത്ഥ പേര്. മകളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന
താരദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. അലംകൃത എഴുതുന്ന കവിതകളെ കുറിച്ചും വരയ്ക്കുന്ന ചിത്രങ്ങളെ കുറിച്ചുമൊക്കെ പൃഥ്വിരാജും സുപ്രിയയും വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ അലംകൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. അലംകൃതയുടെ വിശേഷങ്ങള്‍ എല്ലാം പെട്ടെന്നുതന്നെ ഓണ്‍ലൈനില്‍ തരംഗമായി മാറാറുമുണ്ട്. 2011ലായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. തുടർന്ന് 2014ലാണ് ഇവരുടെ
ജീവിതത്തിലേയ്ക്ക് മകൾ അലംകൃത കടന്നു വന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സുപ്രിയയ്ക്കും ഒരുപാട് ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കാറുള്ളത്. പൃഥ്വിരാജിന്റേതായി ഇനി തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ബ്രോ ഡാഡി’യാണ്. ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ഹേയ് സിനാമിക’യാണ്.