‘ഡാഡി എന്നെ ഓർക്കാറുണ്ടോ? എന്റെ കുറുമ്പുകൾ കാണാറുണ്ടോ? ഐ ലവ് യൂ ഡാഡി; സോഷ്യൽ മീഡിയയിൽ വൈറലായി കുഞ്ഞ് അല്ലിയുടെ കത്ത്.!!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റെത്. ഒരു കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന അച്ഛൻ സുകുമാരൻ ഇന്നും മലയാളികളുടെ മനസ്സിൽ നിന്ന് മറഞ്ഞിട്ടില്ല. സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും മല്ലികാ സുകുമാരനും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ക്യാമറയുടെ മുൻപിൽ ഇല്ലെങ്കിലും സിനിമയിലെ സജീവ സാന്നിധ്യമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.

മകൾ അലംകൃതയും അങ്ങനെ തന്നെ. നിരവധി ആരാധകരുള്ള അല്ലി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അലംകൃത പക്ഷേ ഇന്നും ആരാധകർക്ക് കാണാ കനി തന്നെയാണ്. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിവരങ്ങളിലൂടെയാണ് അലംകൃതയെ പറ്റി ആരാധകർ അറിയുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ എഴുത്തിൽ മുൻപിൽ നിൽക്കുന്ന അല്ലിയുടെ കവിതാ സമാഹാരം മുൻപ് സുപ്രിയ ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, സുപ്രിയയുടെ അച്ഛന്, അല്ലിമോൾ എഴുതിയ കത്താണ് സുപ്രിയ തന്റെ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഹായ് ഡാഡി, എന്നു പറഞ്ഞാണ് കത്ത് തുടങ്ങിയിരിക്കുന്നത്. ഡാഡിയ്ക്ക് സ്വർഗത്തിൽ വളരെയധികം സുഖമാണെന്ന് കരുതുന്നു. ഡാഡി നാനി യെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മൾ ഒരുമിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സിൽ ഉണ്ടാകും അത് എനിക്ക് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിന് നന്ദി.

ഡാഡി, അച്ഛാച്ചനെയോ നാനിയെയോ കണ്ടോ? അവരെ കണ്ടാൽ അവരോടു എന്നെകുറിച്ച് പറയണേ. എനിക്കറിയാം എന്റെ ചെറിയ കുരുത്തക്കേടൊക്കെ ഡാഡി കാണുന്നുണ്ടെന്ന്. ഞാൻ കളിക്കുമ്പോൾ ഡാഡി സന്തോഷത്തോടെ ചിരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ഇനിയും ഞാൻ കുറെ കുറെ കത്തുകൾ ഡാഡിക്ക് എഴുതും. ഐ ലവ് യൂ, ബൈ ഡാഡി, പിന്നെ ഞാൻ മറന്നു, എനിക്ക് ഒരു ചെറിയ പാട്ട് പാടാനുണ്ട് ഡാഡിക്കു വേണ്ടി, ഡാഡി ഡാഡി ഡാഡി.. ഡാഡി ഡാഡി ഡാഡി.. ബൈ ഡാഡി!!” എന്നാണ് അല്ലി ഡയറിയിൽ കുറിച്ചത്.