പൊടി അലർജിയാണോ ഒറ്റമൂലിയിൽ പരിഹാരം

മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നമാണ് പൊടി അലർജി. ചെറിയ ഒരു അലർജി ഉണ്ടായാൽ പോലും തുമ്മലും ജലദോഷവും കാരണം നട്ടംതിരിയും. പൊടി അലർജി ഉള്ളവർ ഈ അവസ്ഥയെ പ്രതിരോധിക്കാനായി വീട്ടിലും യാത്രകളിലും ഓഫീസിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒട്ടനവധിയാണ് .

നമ്മുടെ ചുറ്റുമുള്ള പൊടിപടലങ്ങളിൽ ലക്ഷക്കണക്കിന് ചെറുകണികകളുണ്ട്. ഈ കണികകളിൽ പലതും അലർജിക്കുള്ള കാരണങ്ങൾ അഥവാ അലർജനുകൾ ആണ്. കണ്ണുകൾ കൊണ്ട് കാണാനാകാത്ത ചെറുചെള്ളുകൾ, പൂമ്പൊടി, ഫംഗസുകള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും രോമങ്ങൾ എന്നിവ പൊടിപടലങ്ങളിൽ കാ‌ണുന്ന അലർജനുകളാണ്.

നമ്മൾ ശ്വസിച്ച പൊടി പുറത്തേക്കു തള്ളിക്കളയാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനമാണ് തുമ്മൽ. സാധാരണഗതിയിൽ ഒന്നോ ര‌‌‌‌‌‌‌‌‌‌‌‌‌ണ്ടോ തുമ്മൽ കൊണ്ട് ഇതു സാധിക്കും. അലർജി ഉള്ളവരിൽ ഈ അസ്വസ്ഥതകൾ ഏറെ നേരം നീണ്ടും നിൽക്കും.മുറിയുടെ ജനലും വാതിലും നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ തുടച്ചു വൃ‌‌‌‌‌‌‌‌‌‌‌‌‌‌‌ത്തിയാക്കണം. പകല്‍ സമയം ജനലുകൾ തുറന്നിടാതിരിക്കുന്നതാണു നല്ലത്. അഥവാ തുറന്നിടുകയാണെങ്കിലും രണ്ട് മണിക്കൂറിലധികം വേണ്ട. മുറികളിൽ ചെടികൾ ഒഴിവാക്കാം. ഇവയിൽ പൂപ്പൽ ബാധ ഉണ്ടായാൽ അതു അലർജി‌‌‌യുള്ളവർക്ക് ദോഷം ചെയ്യും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.