മകൻ ആദ്വികിനൊപ്പം അജിത്തും – ശാലിനിയും; താര ദമ്പതികളുടെ ആരാധകർക്ക് ഇടയിൽ നിന്നുള്ള കുടുംബചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

ഫാസിൽ സംവിധാനം ചെയ്ത ‘എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് ‘ എന്ന ചിത്രത്തിലൂടെ മാമാട്ടിക്കുട്ടിയമ്മ ആയി വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലിനി. അഞ്ച് വയസ്സിലാണ് ശാലിനി ആ ചിത്രത്തിൽ അഭിനയിക്കുന്നത്, കൂടാതെ ഈ ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും കുഞ്ഞ് ശാലിനി നേടുകയുണ്ടായി. ഈ ചിത്രത്തിന് ശേഷം നിരവധി മലയാള സിനിമകളിൽ ശാലിനി ബാലതാരമായി അഭിനയിച്ചു. ഈ ചിത്രത്തിലെ മികച്ച

പ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് ശാലിനിയെ തേടിയെത്തിയത് മലയാളത്തിലും തമിഴിലും അടക്കം നിരവധി ചിത്രങ്ങളിൽ ശാലിനി ഇക്കാലയളവിൽ ബാലതാരമായി അഭിനയിച്ചു. പിന്നീട് കുറച്ചുകാലം സിനിമയിൽനിന്ന് നിന്ന് മാറിനിന്ന ശാലിനി വീണ്ടും സജീവമായത് അനിയത്തിപ്രാവ് എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലൂടെയാണ്. അതിനുശേഷം’ അലൈപായുതേ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചതോടെ സിനിമാരംഗത്ത് തിളങ്ങി.

1999 ഇറങ്ങിയ അമർക്കളം എന്ന റൊമാൻസ് ആക്ഷൻ ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ശാലിനിയും തമിഴ് സൂപ്പർതാരം അജിത്തും തമ്മിൽ പ്രണയത്തിലാകുന്നത്. പിറ്റേവർഷം തന്നെ ഇവർ തമ്മിലുള്ള വിവാഹവും കഴിഞ്ഞു, വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ശാലിനി കുടുംബജീവിതത്തിലേക്ക് വഴിമാറി. എന്നാൽ സിനിമയ്ക്ക് പുറത്തും ധാരാളം ആരാധകരുള്ള താരദമ്പതിമാരാണ് അജിത്തും ശാലിനിയും.

രണ്ട് മക്കൾ ആണ് താര ദമ്പതികൾക്ക് ഉള്ളത് അനൗഷ്കയും, ആദ്വിക്കും. 2015 ലാണ് അജിത്ത്- ശാലിനി ദമ്പതികൾക്ക് ആദ്വിക് ജനിക്കുന്നത്. 13 വയസ്സുള്ള അനൗഷ്കയാണ് ഇരുവരുടെയും മൂത്തമകൾ. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പം ആരാധകർക്കിടയിൽ നിൽക്കുന്ന ആദ്വികിൻ്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ അപൂർവ്വമായി മാത്രമേ താരദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വരാറുള്ളൂ, അതുകൊണ്ടുതന്നെ ഈ ചിത്രം പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാവുകയായിരുന്നു.