കിരൺ ❤️️ കല്യാണി; കിരണിനെ ഞെട്ടിച്ചു കൊണ്ട് കല്യാണിയുടെ ബാഗിലെ വസ്തുക്കൾ!!ബാഗ് അടിച്ചു മാറ്റിയ കിരണിനെ കൈയോടെ പൊക്കിയ കല്യാണി!!|Aishwarya ramsai Whats In my bag by Naleef gea viral

Aishwarya ramsai Whats In my bag by Naleef gea viralഏഷ്യാനെറ്റിൽ പ്രദീപ് പണിക്കർ രചിച്ച് മനു സുധാകർ സംവിധാനം ചെയ്യുന്ന സീരിയലാണ് മൗനരാഗം. ഈ സീരിയൽ തുടങ്ങിയ കാലം മുതൽ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായിരുന്നു. ഇതിൽ പ്രധാന കഥാപാത്രമായി എത്തുന്നത് കല്യാണിയും കിരണുമാണ്. നലീഫ് ജിയയും, ഐശ്വര്യ റംസായിയും ചേർന്നാണ് ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. രണ്ടു പേരും

കേരളീയരല്ലെങ്കിലും മലയാളി പ്രേക്ഷകർ പ്രിയ താരങ്ങൾ തന്നെയാണ് ഇരുവരും. മൗനരാഗം സീരിയൽ വളരെ രസകരമായി മുന്നോട്ടു പോകുന്നതിനിടയിൽ, എല്ലാ സീരിയൽ താരങ്ങൾക്കും ഉള്ളതുപോലെ നലീഫിനും ഒരു യുട്യൂബ് ചാനൽ ഉണ്ട്. മലയാളം അത്ര അറിയില്ലെങ്കിലും നലീഫിൻ്റെ യുട്യൂബ് ചാനലിലെ വിശേഷങ്ങളിയാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. മൂന്നുവർഷത്തോളമായി ചാനൽ തുടങ്ങിയിട്ടെങ്കിൽ രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ്

ഉണ്ട് ചാനലിൽ. നലീഫിൻ്റെ ചാനലിൽ സീരിയലിൽ കൂടെയുള്ളവരുമായുള്ള വീഡിയോകളൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ നലീഫ് പങ്കുവെച്ച രസകരമായ ഒരു വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിംങ് ലൊക്കേഷനിൽ വന്ന നലീഫ് ഐശ്വര്യയുടെ ബാഗിലുള്ള സാധനങ്ങൾ ഐശ്വര്യ കാണാതെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുകയാണ്. ബാഗിലുള്ള ഓരോ സാധനങ്ങളും കാണിക്കുന്നതിനിടയിൽ ഒരു മഞ്ഞ കളർ പേഴ്സ് അതിൽ നിന്നും ലഭിക്കുന്നു. അത് തുറന്നു നോക്കിയപ്പോൾ കുറെ ചില്ലറയാണ് കാണുന്നത്. അത് കണ്ട് അവൾ

കലക്ഷന് ഇരുന്ന് കിട്ടിയ പൈസയാണോ എന്ന് പറയുകയാണ്. എല്ലാം ബാഗിൽ തിരികെ വച്ച് അവിടെ കൊണ്ട് വയ്ക്കാൻ പോവുകയാണ്. അതിനിടയിൽ ഐശ്വര്യ പിറകിൽ അവിടെ സംവിധായകനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഐശ്ചര്യയ്ക്ക് മനസിലായി ഇവർ എന്തോ ബാഗ് എടുത്ത് ഒപ്പിച്ചെന്ന്. ദേഷ്യ ഭാവത്തിൽ ഐശ്വര്യ നോക്കുന്നതിനിടയിൽ സംവിധായകൻ വിളിച്ച് ഐശ്വര്യ ഓടിപ്പോവുന്നു. ഇത് കണ്ട് നലീഫും നലീഫിന് കൂട്ടായി കല്യാൺ ഖന്നയും കൂടെ ഉണ്ട്. രണ്ടു പേരും കൂടി ഒപ്പിച്ച ഒരു വീഡിയോ ആണ് നലീഫ് പങ്കുവെച്ചിരിക്കുന്നത്.Aishwarya ramsai Whats In my bag by Naleef gea viral