അറബിക്ക് കുത്തിന് മനോഹരമായി ചുവടുകൾ വെച്ച് അഹാനയും സുഹൃത്ത് അമിത്ത് മോഹനും-വീഡിയോ വൈറൽ.

നടിയും നടൻ കൃഷ്ണ കുമാറിൻ്റെ മൂത്ത മകളുമായ അഹാന മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. താരവും താരത്തിൻ്റെ കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ താരത്തിൻ്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങും താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നു തന്നെ പ്രേക്ഷകർക്കിടയിൽ വൈറൽ ആയി മാറുന്നതും പതിവു തന്നെയാണ്.

ഇപ്പോൾ ഇതാ അഹാനയും അഹാനയുടെ സുഹൃത്ത് ആയ അമിത്ത് മോഹനും കടൽ തീരത്ത് നിന്നു കൊണ്ട്, വിജയ് ചിത്രമായ ബീസ്റ്റിലെ അറബിക്ക് കുത്ത് എന്ന ഗാനത്തിനാണ് തകർപ്പൻ ചുവടുകൾ വെച്ചിരിക്കുന്നത്. ബീസ്റ്റിലെ അറബിക്ക് കുത്ത് എന്ന് തുടങ്ങുന്ന ഈ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് നടൻ ശിവക്കാർത്തികേയനാണ്. ഈ ഗാനം വളരെ പെട്ടെന്നു തന്നെ വൈറൽ ആവുകയായിരുന്നു. ബീസ്റ്റ് പ്രദർശനത്തിനെത്തിയത്

ഫെബ്രുവരി 14 ന് ആയിരുന്നു. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു’. അറബിക്ക് കുത്ത് എന്ന ഈ ഗാനത്തിന് ഇതിന് മുൻമ്പും മറ്റു സിനിമാ താരങ്ങൾ മനോഹരമായി ചുവടുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. അഞ്ച് കോടിയിലേറെ ആസ്വാദകരെയാണ് ഈ ഗാനം സ്വന്തമാക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് ആണ് ഈ ഗാനം തമിഴിൽ അറബിക്ക് സ്റ്റൈലിൽ പാടിയതും സംവിധാനം ചെയ്തതും.

അനിരുദ്ധിനൊപ്പം ഗായിക ജോനിതാ ഗാന്ധിയും വരികൾ ആലപിച്ചിട്ടുണ്ട്. ഇപ്പോൾ അഹാനയും സുഹൃത്ത് അമിത്തും വളരെ മനോഹരമായിട്ടാണ് ഗാനത്തിന് ചുവടുകൾ വച്ചിരിക്കുന്നത്. തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കു വെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതും ലക്ഷക്കണക്കിന് ലൈക്കുകളും കമൻ്റുകളുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.പശ്ചാത്തലമായ കടൽ തീരത്തിൻ്റെ മനോഹാരിതയും വീഡിയോ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.