കനകലതയെ കാണാന്‍ ഓടിയെത്തി അനീഷ് രവി.!! പക്ഷെ സാക്ഷ്യം വഹിച്ചത് നെഞ്ചുലയ്ക്കുന്ന കാഴ്ചകൾ; സങ്കടം സഹിക്കാനാകാതെ നടൻ കുറിപ്പ് വൈറൽ.!! | Actress Kanakalatha About Health Situation

Actress Kanakalatha About Health Situationനാടകങ്ങളിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് കനകലത. പിന്നീട് സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്ത കനകലത മലയാള സിനിമയിലെ അവിഭാജ്യഘടമായി മാറി. സിനിമയിൽ മാത്രമല്ല മിനി സ്ക്രീനിലും താരം കഴിവ് തെളിച്ചിയിരുന്നു. ഇപ്പോൾ മുപ്പതു വർഷത്തോളമായി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരം 350 ഓളം ചിത്രങ്ങളിലും അമ്പതിലധികം പരമ്പരകളിലും അഭിനയിച്ചു.

പൂക്കാലം എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. ഇതിനു ശേഷം താരത്തെ ബിഗ്സ്ക്രീനിലും മിനിസ്‌ക്രീനിലും കാണാതെയായി. ഇപ്പോഴിതാ താരത്തിൻ്റെ ദയനീയാവസ്ഥയെ കുറിച്ചുള്ള വാർത്തയാണ് പുറത്ത് വരുന്നത്. പാർക്കിസൻസും, മറവിരോഗവും പിടിപെട്ട് ദുരിത ജീവിതം നയിക്കുകയാണ് താരം. താരത്തിൻ്റെ സഹോദരിയായ വിജയമ്മയാണ് കഴിഞ്ഞ ദിവസം കനകലതയുടെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്. ഭക്ഷണം പോലും കഴിക്കാൻ കഴിയാതെയും, ദൈനംദിന കാര്യങ്ങൾ ചെയ്യാൻ മറന്നു പോവുകയും, സ്വന്തം പേരുപോലും മറന്നു പോവുന്ന ഒരവസ്ഥയിലൂടെയാണ് താരം കടന്നു പോകുന്നത്.

രോഗാവസ്ഥയിലും സിനിമയെ മാത്രം സ്നേഹിച്ച കലാകാരിക്ക് സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ അത്രയ്ക്കങ്ങ് മറന്നു പോവുന്നില്ല. 2021 അവസാനത്തോടെ ചെറിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും, ലോക് ഡൗൺകാലമായതിനാൽ അതിൻ്റെ വല്ല വിഷമവുമായിരിക്കുമെന്നാണ് ബന്ധുക്കൾ കരുതിയത്. എന്നാൽ പിന്നീട് എംആർഐ എടുത്തപ്പോഴാണ് തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തിയത്.

പ്പോൾ ലിക്വിഡ് ഫുഡാണ് താരത്തിന് നൽകുന്നത്. ചിലപ്പോൾ കഴിക്കും, ചിലപ്പോൾ കൊച്ചു കുട്ടികളെപ്പോലെ തുപ്പികളയും. എന്നാൽ ഇപ്പോൾ അനീഷ് രവി കനകലതയെ സന്ദർശിച്ച അനുഭവം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ഒരു പകലിൻ്റെ രണ്ടു പകുതികൾ എന്ന തലക്കെട്ടിൽ തുടങ്ങുന്ന കുറിപ്പിൽ എനിക്ക് എത്രയോ തവണ അവസരം നേടിത്തന്ന ചേച്ചിയാണ് താരമെന്ന് അനീഷ്കുറിച്ചു. പക്ഷേ, ഓർമ്മക്കുറവുണ്ടെങ്കിലും എൻ്റെ പേര് ഓരോ അക്ഷരമെടുത്ത് പറഞ്ഞതും താരത്തിനെ വേദനിപ്പിച്ചു. അവിടെ നിന്നിറങ്ങുമ്പോൾ ഫ്രൂട്ട്സ് വാങ്ങാൻ കൊടുത്ത പണം തിരികെ നൽകാൻ ചേച്ചി ശ്രമിക്കുന്നതായും താരം പറഞ്ഞു. താരത്തെ കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി മാറിയിരുന്നു. പക്ഷേ, ചേച്ചി വിജയമ്മയും കുടുംബവും താരത്തെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായെന്നും അനീഷ് കുറിച്ചിരുന്നു.Actress Kanakalatha About Health Situation