ഹൃദയത്തിലെ കുഞ്ഞു സ്റ്റാർ റിയൽ ലൈഫിലെ സൂപ്പർ സ്റ്റാർ.!! കുഞ്ഞ് സെൽവ ചെറിയ പുള്ളിയല്ല.!! ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കുഞ്ഞ് ആത്മിക് !!

മലയാളികൾക്ക് പുതുവർഷത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രം. ഇറങ്ങി കുറച്ചധികം ദിവസമായിട്ടും ചിത്രമുണ്ടാക്കിയ ഓളം ഇത് വരെ തീർന്നിട്ടില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അരുണും മായയും നിത്യയും ദർശനയുമെല്ലാം മലയാളികൾക്ക് ഇപ്പോൾ വളരെയേറെ സ്പെഷ്യലാണ്. കേന്ദ്ര കഥാപാത്രങ്ങൾക്ക് ഒപ്പം സിനിമയിൽ അണിനിരന്ന മറ്റ് താരങ്ങളും

ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അരുണിന്റേയും നിത്യയുടേയും ചുണക്കുട്ടിയായ മകന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ആത്മിക് എന്നാണ് ഈ സുന്ദരക്കുട്ടന്റെ പേര്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആത്മികിന് ഒരു വയസ് ആയിരുന്നു. ഈ മാസം രണ്ട് വയസ്സ് തികഞ്ഞ ആത്മിക് നിസ്സാരക്കാരനല്ല. റിയൽ ലൈഫിലെ ഒരു കുഞ്ഞു ഹീറോയാണ് നമ്മുടെ ആത്മിക്. ഒരു വയസ് തികയുന്നതിന് മുൻപ് തന്നെ

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആത്മിക് ഇടം നേടിയിരിക്കുകയാണ്. ഓർമ്മ ശക്തിയുടെ കാര്യത്തിൽ ആത്മിക് ആളൊരു പുലിയാണ് മൃഗങ്ങൾ, വാഹനങ്ങൾ തുടങ്ങി ഗ്രഹങ്ങൾ വരെ ഉൾപ്പെടുന്ന 20 വിഭാഗങ്ങളിലെ 300 ചിത്രങ്ങളുടെ പേരുകൾ തിരിച്ചറിഞ്ഞ് പറഞ്ഞതിനാണ് ആത്മികിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനായത്. റെക്കോർഡിൽ ഇടം പിടിക്കുമ്പോൾ ഒരു വയസും പത്ത് മാസവുമായിരുന്നു ആത്മികിന്റെ പ്രായം.

500 ൽ കൂടുതൽ ചിത്രങ്ങളാണ് ഈ ചെറിയ പ്രായത്തിൽ റെക്കോർഡിന് വേണ്ടി കുഞ്ഞ് ആത്മിക് തിരിച്ചറിഞ്ഞത്. എന്നാൽ ചില ചിത്രങ്ങൾ മലയാള ഭാഷയിൽ ആയതിനാൽ അവ അവഗണിക്കപ്പെട്ടു. 500 നിന്ന് 300 ചിത്രങ്ങൾ തിരഞ്ഞെടുത്തു. അമൽ ഗിരീഷും ആതിരയുമാണ് ആത്മികിന്റെ മാതാപിതാക്കൾ. ഹൃദയം എന്ന ചിത്രത്തിലേക്ക് ഒരു കുട്ടിയെ വേണം എന്ന് പരസ്യം കണ്ട ആത്മികിൻറെ മാതാപിതാക്കൾ ഫോട്ടോ അയച്ച് കൊടുക്കുകയായിരുന്നു.