ബി എം ഡബ്ല്യുക്ക്‌ പിന്നാലെ 1 കോടിയുടെ വോൾവോ എക്‌സ്‌സി 90 സ്വന്തമാക്കി ആഷിക് അബുവും റിമ കല്ലിങ്കലും.!!

വോൾവോ എക്‌സ്‌സി 90, വോൾവോയുടെ നിലവിലെ ഏറ്റവും മികച്ച എസ്‌യുവി. മാത്രമല്ല, ഇത്ര അധികം സുരക്ഷയും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന വോൾവോ ഈ തലമുറയിലെ ആദ്യത്തെ പതിപ്പാണ് വോൾവോ എക്‌സ്‌സി 90. നിലവിൽ വോൾവോയിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന ആട്രിബ്യൂട്ടുകളുടെ ഏറ്റവും മികച്ച രൂപമാണ് വോൾവോ എക്‌സ്‌സി 90. ടെക്നോളജിയിലും, സുരക്ഷയിലും, ഉപയോക്താക്കളെ കംഫർട്ട് ആക്കുന്നതിലും മികച്ചു നിൽക്കുന്ന ഈ എസ്‌യുവി,

മലയാളികളുടെ പ്രിയ താര ദമ്പതികളായ ആഷിഖ് അബുവും റിമ കല്ലിങ്ങലും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ആഡംബര എസ്‌യുവി, കൊച്ചിയിലെ ഒരു ഡീലറുടെ കൈകളിൽ നിന്നാണ് ആഷിഖ് അബുവും റിമയും സ്വന്തമാക്കിയത്. കുറച്ച് ദിവസങ്ങൾക്ക്‌ മുമ്പ് ഇരുവരും, ബിഎംഡബ്ല്യു 3 സീരീസ് സ്വന്തമാക്കിയിരുന്നു. അന്ന് റിമയാണ് അതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.

എന്നാൽ, ഇപ്പോൾ വോൾവോ എക്‌സ്‌സി 90, ആഷിഖ് അബുവാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് കരുതുന്നത്. ഇരുവരും കാറിന് അടുത്ത് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ അപ്‌ഡേറ്റ് വോൾവോയുടെ പുതിയ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനിനെ XC90 ശ്രേണിയിലേക്ക് കൊണ്ടുവരുന്നു. 2.0-ലിറ്റർ ടർബോ-പെട്രോൾ അടുത്തിടെ പുതുക്കിയ S90, XC60 എന്നിവയിലേതിന് സമാനമാണ്. XC90 രണ്ട് ടണ്ണിൽ കൂടുതൽ ഭാരമുണ്ടെങ്കിലും,

ചെറിയ നാല് സിലിണ്ടർ മോട്ടോർ മിക്ക സാഹചര്യങ്ങളിലും ഇതിന് അനുയോജ്യമാണെന്ന് തോന്നുന്നു. ഒരു കോടി രൂപയിൽ താഴെ വരുന്ന വലിയ ആഡംബര എസ്‌ യുവി എന്ന നിലയിൽ വോൾവോ ശ്രദ്ധേയമായ തിരഞ്ഞെടുപ്പാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇരുവരും നിർമ്മിക്കുന്ന മൂന്നോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ടോവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ ഇതിൽ ഉൾപ്പെടുന്നു.