ഇതാര് നമ്മുടെ ഗീതുമോള് അല്ലെ ?? കണ്ണ് തള്ളി ആരാധകർ വൈറലായി വീഡിയോ | A baby look like exactly Malootty viral

A baby look like exactly Malootty viral മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ബാലതാരം ആയിരുന്നു ബേബി ശാമിലി. നമ്മുടെ സ്വന്തം മാളൂട്ടി. മാളൂട്ടി സിനിമ ഇറങ്ങിയ സമയം മുതൽ അച്ഛനമ്മമാരുടെ മെയിൻ ട്രെൻഡ് മക്കളെ മാളൂട്ടി സ്റ്റൈലിൽ നടത്തുക എന്നതായിരുന്നു. അതിപ്പോഴും മാറിയിട്ടില്ല. അത്തരത്തിൽ രസകരമായ

ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ചെന്നൈയിലെ ബസ് യാത്രയ്ക്കിടെ കണ്ടെത്തിയ ഒരു രസകരമായ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരാളെപ്പോലെ 7 ആളുണ്ടാകും എന്ന് പറയുന്നതിൽ ഒരു യുക്തിയുണ്ടെന്നു തെളിയിക്കുന്നതാണ് പുതിയ വീഡിയോ. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ബാലതാരമായ ബേബി ശാമിലിയുടെ അതേ മുഖച്ഛായയുള്ള കുഞ്ഞാണ് ഇപ്പോൾ

സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. വീഡിയോ എടുത്ത വ്യക്തിക്ക് ആദ്യം തന്നെ കുഞ്ഞിനെ എവിടെയോ കണ്ടതുപോലെ തോന്നിയിരുന്നു. എന്നാൽ സമയം വൈകാതെ കുഞ്ഞിന്റെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. പിന്നീടാണ് താനൊരുപാട് ഇഷ്ടപ്പെട്ടിരുന്ന ബേബി ശാമിലിയുടെ അതേ മുഖച്ഛായയാണ് കുഞ്ഞിനുള്ളത് എന്ന് വീഡിയോഗ്രാഫർ മനസ്സിലാക്കിയത്. അത് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞു ചിരിച്ചത് കൊണ്ടാകാം വീഡിയോഗ്രാഫർ അധികം വൈകാതെ തന്നെ കുഞ്ഞിന്റെ വീഡിയോ എടുത്തു. മാളൂട്ടിയുടെ അതേ ഹെയർ സ്റ്റൈൽ ആണ് കുഞ്ഞിന്റേത്.കുഞ്ഞുവാവ,ബേബി ശാമിലി തന്നെ,

മാളൂട്ടി, ഈ കുഞ്ഞ് ഇതുവരെ വലുതായില്ലേ? തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. മിസ്റ്റർ മാക്സ്റ്റർ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 597കെ ലൈക്കാണ് കുഞ്ഞിന്റെ വീഡിയോ അതിവേഗം സ്വന്തമാക്കിയത്.3000 ത്തിലധികം കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞു. 3.4 മില്യൺ ആളുകളാണ് കുഞ്ഞിന്റെ വീഡിയോ കണ്ടത്. ഏതായാലും മലയാളികളുടെ പ്രിയതാരത്തെ ഒരിക്കൽ കൂടി കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകരും ആരാധകരും. കുഞ്ഞുങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ വീഡിയോ കാണാൻ കുറച്ചു സമയമെങ്കിലും നമ്മൾ ചിലവാക്കും. തിരക്കിട്ട ജീവിതത്തിനിടയിൽ ഒരു ആശ്വാസമാണ് കുഞ്ഞുങ്ങളുടെ ചിരിയും അവരുടെ കുറുമ്പും.A baby look like exactly Malootty viral

View this post on Instagram

A post shared by FUAD SANEEN (@mr_macster_)