കുടുംബം നശിപ്പിക്കുന്ന അപ്പുവിനോട് പകരംവീട്ടി ബാലൻ..സ്വാന്തനം വീട്ടിലെ സ്നേഹ ബന്ധങ്ങൾക്കിടയിൽ വീണ്ടും പൊട്ടിത്തെറിക്കുമ്പോൾ ദേവി ഗർഭിണി ആണെന് ബാലനെ അറിയിക്കുന്നു..!!|Santhwanam today episode promo dec 11 malayalam
Santhwanam today episode promo dec 11 malayalamമലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. മലയാളികൾക്ക് അന്യമായി പോയ കൂട്ടുകുടുംബത്തിന്റെ നന്മയും സ്നേഹ വാത്സല്യങ്ങളും നിറഞ്ഞു നിൽക്കുന്ന സ്വാന്തനം എന്ന വീടിന്റെ കഥ പറയുന്ന പരമ്പര ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത് വരുന്ന സ്വാന്തനം പരമ്പര ആരംഭിച്ചത് 2020 ലാണ്. ഈയടുത്താണ് സ്വാന്തനത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്.
പ്രതിസന്ധികൾ ഏറെ ഉണ്ടായിട്ടും അതി വിജയകരമായി തന്നെ പ്രയാണം തുടരുകയാണ് സ്വാന്തനം. അമ്മയും നാല് ആൺമക്കളും അവരുടെ ഭാര്യമാരും അടങ്ങുന്നതായിരുന്നു സ്വാന്തനം വീട്. സ്നേഹത്തിന്റെയും പങ്ക് വെയ്ക്കലിന്റെയും പ്രതിബിംബമായ കൂട്ടുകുടുംബങ്ങളുടെ നേർക്കാഴ്ചയായ ഈ വീട്ടിൽ കലക്രമേണ ചില അശ്വരാസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാക്കുന്നുണ്ട്. സാമ്പത്തികമായി ഉയർന്ന നിലവാരത്തിൽ വളർന്നു വന്നത് കൊണ്ട് തന്നെ ഹരിയുടെ ഭാര്യ അപ്പുവിന്റെ സ്വപനങ്ങൾക്ക് പരിധികൾ ഉണ്ടായിരുന്നില്ല.
എന്നാൽ നേരെ വിപരീതമാണ് ഹരിയുടെ സ്വഭാവം. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പണം ചിലവഴിക്കാത്ത ആളാണ് ഹരി. സ്വന്തമായി ഒരു കാർ വാങ്ങണം എന്ന അപ്പുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഹരിക്ക് കഴിഞ്ഞുമില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശിവൻ കാറ് വാങ്ങുകയും ഇത് കണ്ട് എല്ലാവരും സന്തോഷിച്ചപ്പോൾ അപ്പുവിന് സന്തോഷിക്കാൻ കഴിയാതെ ആകുകയും ചെയ്തു. ഇതിനെചൊല്ലി അപ്പു ഹരിയെ കുറ്റപ്പെടുത്തുന്ന കാഴ്ചകൾ ആണ് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞത്. ഇപോഴിതാ മറ്റൊരു വലിയ ആഘോഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് സ്വാന്തനം വീട്.
ഹരിയുടെയും അപ്പുവിന്റെയും മകൾ ദേവൂട്ടിയുടെ പിറന്നാൾ ആഘോഷം പൊടി പൊടിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് വീട്ടിൽ എല്ലാവരും. എന്നാൽ ഇതിനിടയിൽ ആണ് അപ്പുവിന്റെ ചില പ്രവർത്തികൾ അഞ്ജലിയെ വിഷമിപ്പിക്കുന്നത്. ശിവന്റെയും അഞ്ജലിയുടെയും പുതിയ കാറിൽ കയറിയിരുന്നു കളിക്കുന്ന ദേവൂട്ടിയെ വഴക്ക് പറയുന്ന അപ്പുവിനെ കണ്ട് വരുന്ന അഞ്ജലിയെ ആണ് കാണാൻ കഴിയുന്നത്. ഇത് നിന്റെ അച്ഛൻ മേടിച്ച കാർ അല്ല അച്ഛൻ കാർ മേടിക്കുമ്പോ കയറിയിരിക്കാം എന്ന് അപ്പു പറയുകയും അച്ഛൻ കാർ ഒന്നും മേടിക്കാൻ പോണില്ല എന്ന് ദേവൂട്ടി അപ്പുവിനോട് പറയുകയും ചെയ്യുന്നു ഇത് കേട്ട് ദേഷ്യം വന്ന അപ്പു ദേവൂട്ടിയെ വലിച്ചിഴച്ചു കൊണ്ട് അകത്തേക്ക് പോകുകയാണ് ഇതെല്ലാം കണ്ട് കൊണ്ട് അഞ്ജലിയും നിൽക്കുന്നു. പിറന്നാൾ ആഘോഷങ്ങൾക്ക് മുൻപ് കുടുംബത്തിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമോ എന്ന സംശയത്തിലാണ് പ്രേക്ഷകർ.Santhwanam today episode promo dec 11 malayalam