അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം.!! നഞ്ചിയമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി; തനത് ഗായികയെ മകളുടെ കല്യാണം ക്ഷണിച്ച് സൂപ്പർസ്റ്റാർ സുരേഷ് ഗോപി..!!| Suresh Gopi Invites Nanjiyamma For Bhagya Suresh Wedding
Suresh Gopi Invites Nanjiyamma For Bhagya Suresh Wedding കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ മിന്നും താരമായ സുരേഷ് ഗോപി ഇപ്പോൾ മൂത്ത മകളുടെ വിവാഹത്തിരക്കുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. വിവാഹം ക്ഷണിക്കുവാനായി നഞ്ചിയമ്മയുടെ അടുത്ത് എത്തിയിരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത് നഞ്ചിയമ്മയുടെ കാലു തൊട്ട് നമസ്കരിച്ച ശേഷമാണ് വിവാഹ ക്ഷണപത്രിക താരം കൈമാറുന്നത്.
വിവാഹത്തിന് എത്തി മക്കളെ അനുഗ്രഹിക്കണമെന്ന് നഞ്ചിയമ്മയോട് സുരേഷ് ഗോപി പറയുകയും ചെയ്യുന്നു. എൻറെ അമ്മയുടെ സ്ഥാനത്താണ് എന്ന് പറയുമ്പോൾ എന്റെ മകനാണെന്ന് നഞ്ചിയമ്മയും തിരിച്ചു പറയുന്നുണ്ട്. പിന്നീട് ഇരുവരും ചേർന്നുള്ള സംഭാഷണത്തിന്റെ ചില നിമിഷങ്ങളും വീഡിയോയിൽ നിറയുന്നുണ്ട്. ആനുകൂല്യങ്ങൾ പറ്റിക്കുന്നവരെ ചവിട്ടി നടുവൊടിക്കണം എന്നാണ് സുരേഷ് ഗോപി
നഞ്ചിയമ്മയോട് പറഞ്ഞു കൊടുക്കുന്നത് തീർച്ചയായും അത് അങ്ങനെ തന്നെ ചെയ്യുമെന്ന് താരത്തോട് നഞ്ചിയമ്മയും പറയുന്നുണ്ട്. വിവാഹത്തിന് ഉറപ്പായി എത്തുമെന്ന് വാക്കു കൊടുത്ത ശേഷം ആണ് നഞ്ചിയമ്മയെ വിട്ട് സുരേഷ് ഗോപി യാത്രയാകുന്നത്. എനിക്ക് അമ്മയില്ലെന്നും അമ്മയുടെ സ്ഥാനത്ത് ആണെന്നും നഞ്ചിയമ്മയോട് സുരേഷ് ഗോപി പറയുന്നു.നഞ്ചമ്മ എന്നാണ് സുരേഷ് ഗോപി താരത്തെ
വിളിക്കുന്നത്. തൻറെ ഒപ്പം വീട്ടിൽ വന്ന് നിൽക്കണം എന്ന് പറഞ്ഞിട്ടുള്ളതല്ലേ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോൾ ഞാൻ വീട്ടിൽ വന്നിട്ടുണ്ട് എന്നാണ് നഞ്ചിയമ്മ മറുപടി പറയുന്നത്. മാത്രവുമല്ല സാർ പറഞ്ഞതുപോലെ എനിക്ക് ദേശീയ അവാർഡ് കിട്ടിയെന്ന് വളരെയധികം സന്തോഷത്തോടെ നഞ്ചിയമ്മ പറയുന്നുണ്ട്.Suresh Gopi Invites Nanjiyamma For Bhagya Suresh Wedding