പാടാത്ത പൈങ്കിളിയിലെ അവന്തിക യഥാർത്ഥത്തിൽ ആരെന്നറിയുമോ ? ചെറുപ്പത്തിൽ നിങ്ങൾ കണ്ട അതേ കുട്ടി.!! ബാലതാരമായി അവാർഡുകൾ വാങ്ങിക്കൂട്ടിയ ശ്രീക്കുട്ടിയാണ് ഇന്നത്തെ ഐശ്വര്യ.!! ഐശ്വര്യയുടെ ഞെട്ടിപ്പിക്കുന്ന കരിയർ | Padatha Paynkkili Aiswarya devi real life Story Viral Malayalam
Padatha Paynkkili Aiswarya devi real life Story Viral Malayalamകുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തിന്റെ പല ഏടുകൾ പറഞ്ഞുതുടങ്ങിയ പരമ്പരയിൽ ഇപ്പോൾ വേറിട്ട കഥാസന്ദർഭങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. സീരിയലിൽ ദേവ-കണ്മണി ജോഡിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രണയജോഡിയാണ് ഭരത് അവന്തിക. ഭരത് എന്ന കഥാപാത്രത്തിൽ നടൻ സച്ചിൻ അഭിനയമികവ് പുലർത്തുമ്പോൾ
അവന്തികയാവുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ഐശ്വര്യ ദേവിയാണ്. നടി അനുമോൾ പിന്മാറിയതിനെ തുടർന്നാണ് അവന്തികയായി പാടാത്ത പൈങ്കിളിയിൽ ഐശ്വര്യ എത്തിയത്. തുടക്കത്തിൽ അവന്തികയായി തിളങ്ങാൻ ഐശ്വര്യയ്ക്ക് സാധിക്കുമോ എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് സംശയമുണ്ടായിരുന്നെങ്കിലും പിന്നീട് ഐശ്വര്യയുടെ മിന്നും പ്രകടനമാണ് പ്രേക്ഷകർ കണ്ടത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തിയ
ഐശ്വര്യക്ക് ശ്രീക്കുട്ടി എന്നൊരു വിളിപ്പേരുമുണ്ട്. മൂന്നാം വയസിൽ രവി വള്ളത്തോളിന്റെ മകളായി സൂര്യകാന്തി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് ശ്രീക്കുട്ടിയുടെ തുടക്കം. പിന്നീടഭിനയിച്ച ജ്വാലയായ് എന്ന പരമ്പരക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡും ഐശ്വര്യയെ തേടിയെത്തിയിരുന്നു. അലകൾ, മരുഭൂമിയിൽ പൂക്കാലം, ചന്ദ്രോദയം, കഥാനായിക തുടങ്ങി ഒരുകാലത്ത് മലയാളികളെ ത്രസിപ്പിച്ച് കടന്നുപോയ മിക്ക പരമ്പരകളിലെയും ബാലതാരം ഐശ്വര്യയായിരുന്നു.
ഒരിടവേളക്ക് ശേഷം ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെ തിരിച്ചുവന്ന ഐശ്വര്യയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വീണ്ടും മികച്ച സ്വീകരണം ലഭിച്ചെങ്കിലും തമിഴിലും തിരക്കാകുകയായിരുന്നു താരത്തിന്. ഈയിടെ നാമം ജപിക്കുന്ന വീട്, തിങ്കൾക്കലമാൻ, അനുരാഗം തുടങ്ങിയ പരമ്പരകളിലും അഭിനയിച്ച താരം പാടാത്ത പൈങ്കിളിയിലെ അവന്തികയായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമകളിലും തിളങ്ങിയ താരമാണ് ഐശ്വര്യ. താരത്തിന്റെ സഹോദരൻ വിഷ്ണുവും കലാരംഗത്തുള്ളയാൾ തന്നെ. തിരുവനന്തപുരത്ത് വെഞ്ഞാറമൂടാണ് താരത്തിന്റെ വീട്.Padatha Paynkkili Aiswarya devi real life Story Viral Malayalam