നല്ല രുചികരമായ തൈര് സാദവും ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടിയും!! | Curd Rice & Potato Stir Fry malayalam
Curd Rice & Potato Stir Fry Malayalam : ഈ കൊടും വേനലിൽ ഭക്ഷണം കഴിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. കഴിക്കുന്ന ഭക്ഷണം ദഹിക്കാത്തത് ആണ് പലരും നേരിടുന്ന ഒരു പ്രശ്നം. അങ്ങനെ ഉള്ള അവസരങ്ങളിൽ ഉച്ചക്ക് കഴിക്കാൻ പറ്റിയ ഒന്നാണ് തൈര് സാദം. ഒപ്പം ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും കൂടി ഉണ്ടെങ്കിൽ കുശാൽ. ഇത് രണ്ടും എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്. തൈര് സാദം ഉണ്ടാക്കാനായി നല്ലത് പോലെ വേവിച്ച ചോറ് വേണം
എടുക്കാനായിട്ട്. പൊന്നി അരിയോ സോനാ മസൂരിയോ ഒക്കെ ഇതിനായിട്ട് നമുക്ക് എടുക്കാം. പച്ചരി ആയാലും കുഴപ്പമില്ല. വേവിച്ച ചോറ് ചൂടോടെ തന്നെ ഉടച്ചു എടുക്കണം. ഇതിലേക്ക് ഒരൽപ്പം ചൂട് പാലും കൂടി ഒഴിക്കണം. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ചിട്ട് ഇതിലേക്ക് കടുകും ഉഴുന്നു പരിപ്പും കടലപ്പരിപ്പും വറ്റൽ മുളകും പച്ചമുളകും ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ഇട്ട് മൊരിച്ചു എടുക്കുക. തീ അണച്ചതിന് ശേഷം ഒരൽപ്പം കായം പൊടിച്ചതും കൂടി ചേർക്കാം. ഇതിനെ ഉടച്ചു വച്ചിരിക്കുന്ന ചോറിൽ നല്ലത് പോലെ യോജിപ്പിക്കാം.
ഇത് നല്ലത് പോലെ തണുത്തതിന് ശേഷം പുളി കുറവുള്ള തൈര് ചേർക്കാം. ഒപ്പം ഉപ്പും ഒരൽപ്പം കറിവേപ്പിലയും പച്ചമുളകും ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കൂടി ചേർത്താൽ നല്ല രുചികരമായ തൈര് സാദം തയ്യാർ. ഇതോടൊപ്പം കഴിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി. അതിനായി ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിൽ ചെറിയ ഉള്ളിയും
വെളുത്തുള്ളിയും കറിവേപ്പിലയും ചതച്ചത് ഇട്ട് വഴറ്റാം. ഇതിലേക്ക് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞു ചേർക്കണം. ഇതിനെ കുറച്ചൊന്നു മൊരിച്ച് എടുക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും കായപ്പൊടിയും മല്ലിയിലയും ചേർത്ത് വഴറ്റുക. ചേരുവകൾ കൃത്യമായി അറിയാൻ വീഡിയോ മുഴുവനായും കാണുക. Curd Rice & Potato Stir Fry, Summer Lunch, Curd Rice