100% Natural Hairdye Malayalam : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അകാല നര കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഭക്ഷണരീതികളിലെ വ്യത്യാസം, ജോലിയിലെ മാനസിക സമ്മർദ്ദം, പാരമ്പര്യമായി കിട്ടുന്നത് എന്നിങ്ങനെ മുടി നരയ്ക്കുന്നതിന് പല കാരണങ്ങളും ഉണ്ടായിരിക്കും. തലയിൽ ഒന്നോ രണ്ടോ നരമുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ പതിവായി ഉപയോഗിക്കുന്നത് പല രീതിയിലുള്ള പ്രശ്നങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്.
അത്തരം സാഹചര്യങ്ങളിൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കുന്നതിന് പ്രധാനമായും ആവശ്യമായിട്ടുള്ള സാധനം ഇൻഡിഗോ പൗഡർ ആണ്. ഇത് തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് തന്നെ നോക്കി വാങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഇൻഡിഗോ പൗഡർ പൊട്ടിച്ച് ഒരു ബൗളിലേക്ക് ഇടുക.
അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായ തേയില വെള്ളം തിളപ്പിച്ച് എടുക്കണം. അതിനായി ഒരു ഗ്ലാസ് അളവിൽ വെള്ളമെടുത്ത് അതിൽ നാല് ടേബിൾ സ്പൂൺ അളവിൽ തേയിലപ്പൊടി ഇട്ട് കാൽഭാഗമാക്കി വറ്റിച്ചെടുക്കുകയാണ് വേണ്ടത്. തേയില വെള്ളം ഇൻഡിഗോ പൗഡറിലേക്ക് കുറേശ്ശെയായി ചേർത്ത് കട്ടിയുള്ള ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഇത് 5 മിനിറ്റ് നേരം പുറത്ത് റസ്റ്റ് ചെയ്യാനായി വയ്ക്കാം. തലേദിവസം ഹെന്നയിട്ട് ഒട്ടും എണ്ണ യുടെ അംശം ഇല്ലാത്ത മുടിയിലാണ് ഇൻഡിഗോ പൗഡറിന്റെ ഹെയർ പാക്ക് ഇട്ടുകൊടുക്കേണ്ടത്.
അതല്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. 5 മിനിറ്റിനു ശേഷം ഹെയർ പാക്ക് മുടിയിൽ അപ്ലൈ ചെയ്ത് കൊടുക്കണം. അതിനായി ഒരു ഗ്ലൗസ് കയ്യിലിട്ട് നരയുള്ള അല്ലെങ്കിൽ മുടി ബ്രൗൺ ആയ ഭാഗങ്ങൾ നോക്കി ഇൻഡിഗോ പേസ്റ്റ് അപ്ലൈ ചെയ്തു കൊടുക്കുക. ഇത് കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും സെറ്റ് ആകാനായി വെക്കണം.ശേഷം ഹെയർ പാക്ക് നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് വഴി തലയിലെ നരച്ച മുടിയെല്ലാം വളരെ എളുപ്പത്തിൽ കറുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല യാതൊരു കെമിക്കലും ഇതിൽ ഉപയോഗിക്കുന്നുമില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. 100% Natural Hairdye